Sunday, 5 January 2020

njan mathrika

രാഷ്ട്രീയ ശരികേടുകളുടെ രാഷ്ട്രീയം 

രാഷ്ട്രീയ ശരികേടുകൾ അഥവാ രാഷ്ട്രീയ നെറികേടുകൾ എന്ന സമവാക്യത്തിലെക്കെത്തി നിൽക്കുന്ന ആപേക്ഷിക ശരികളുടെ ഉപഭോക്താക്കൾ  എന്നോ ഉപയോക്താക്കൾ  എന്നോ സ്വയം വിശേപ്പിക്കുന്ന ഒരു പറ്റം നവ ലിബറൽ ആക്ടിവിസ്റ്റുകളുടെ പ്രതിനിധി ആണ് ഞാൻ .ആകാശത്തിനു കീഴിലുള്ളതെല്ലാം എന്റെ തട്ടകമാണ്, എന്നിട്ടും വിമർശിക്കാം ,ആണെന്നോ പെണ്ണെന്നോ വ്യത്യസമില്ലാതെ അതിനപ്പുറം  നിര്ണയാതീതമായ സർവ സ്വത്വങ്ങളെയും വിരൽ തുമ്പിലിട്ടു  കറക്കുന്ന സർവജ്‌ഞൻ . രാഷ്ട്രീയ ശരികൾ  ഒരു തരത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് ജീവിത ലക്ഷ്യംയോ ആചാരമായോ കൊണ്ട് നടക്കേണ്ടി വന്ന ഹതഭാഗ്യൻ .
                                  ഒരു .സംഘടനയോടോ കൂട്ടത്തോടോ എനിക്ക് വിധേയത്വമില്ല കോട്ടൂർ കഥകളിലെ അരാജകത്വത്തെ ഭരണഘടനയായി കൊണ്ട് നടക്കുന്ന അമാനുഷികൻ .കമ്മി കൊഞ്ചി സംഗതി സുടാപ്പി ഗുണങ്ങൾ തൊട്ടു തീണ്ടാത്ത മൗലിക വാദി . സാക്ഷര കേരളത്തെ അട  പടലം വിമർശിക്കാൻ  കെൽപുള്ള  സാക്ഷാൽ അരാഷ്ട്രീയ രാഷ്ട്രീയ വാദി .

കേരളസമൂഹത്തിൽ ആണ്ടും ഇങ്ങും കാണുന്ന മാറി വരുന്ന വ്യക്തി രാഷ്ട്രീയത്തിന്റെ ബോധ നിർമാണത്തിന്റെ ചില സവിശേഷതകൾ ആണ് മേൽ വിവരിക്കപ്പെട്ടിരിക്കുന്നത് . പോപ്പുലർ കൽച്ചറിൽ നിന്നും തീർത്തും വ്യത്യസ്തമായ കൾച്ചറൽ മൂലധനത്തിന്റെ അവശേഷിപ്പുകൾ ഏതു സ്വത്വത്തിനും മുകളിൽ വിളങ്ങി നിൽക്കുന്ന കാഴ്ച. അയഥാര്ഥമായ വസ്തുതകളി നിന്ന് സത്യം എന്ന വേരിയബിൾ രൂപീകരിക്കപ്പെടുന്ന അവസ്ഥ . 
വർഗ സമരങ്ങളിൽ നിന്നും  മാറി ഒറ്റക്കൊറ്റക്കുള്ള അഭിപ്രായ പ്രകടനങ്ങൾ സമരങ്ങളാകുന്ന പ്രക്ഷോഭങ്ങൾ ആകുന്ന സ്ഥിതി വിശേഷം .സത്യാനന്തര ലോകത്തിന്റെ  ആകെ കൂടിയുള്ള അത്താണി . ഇതെല്ലം ഞാൻ ആണ് ഞാൻ മാത്രം ...
 
1947  ലെ സ്വതന്ത്ര ലബ്ധി ഇന്ത്യയുടെ ചരിത്രത്തിലെ തീരാ കളങ്കമാണ് .സംസ്കാരത്തിന്റെ സമന്വയം എങ്ങും എത്തിപെടാതെ നിൽകുമ്പോൾ ജനങ്ങളുടെ കണ്ണിൽ തട്ടികെട്ടിയ പൊടി.ചരിത്രത്തിലങ്ങോളം നടന്ന വർഗ രസ്ത്രീയ മത സമരങ്ങളെയും പ്രോക്ഷോഭങ്ങളെയും ണ് സ്വയം നവീകരണ പരിപാടികളെയും ആൾക്കൂട്ട നാടകമാക്കുന്ന പുത്തൻ മാധ്യമ സംസ്കാരം എന്റെ കൈമുതലാണ് .കിട്ടിയ ഭൂമി തരിശും പരിഷ്കൃത ഭൂമി സ്വർഗ്ഗവും എന്നത് ഞാൻ മാത്രമല്ല ചരിത്രവും വാദിക്കും, അടിയന്തിരവസ്ഥയിലെ അഭിപ്രായ സ്വാതന്ത്രത്തിന്റെ അഭാവത്തെ ഞാൻ വിമർശിച്ചേക്കും എന്റെ പോസ്റ്റിന്റെ കീഴിൽ വന്നു കമന്റടിക്കുന്ന എല്ലാത്തിനേം ഞാൻ ബ്ലോക്കിയേക്കാം .എംടി തേങ്ങാ സ്വാതന്ത്രമാണേലും എന്റെ മൂക്കിനി വേണ്ട കാലിനു താഴെ മാത്രം ഈ ഞാൻ എന്റെ ആർഷ ഭാരതത്തിന്റെ  ലോല കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണ് .  കാത്തിരിക്കുക , 

തുടരും, 
 മുരളി ഗോപി ശരണം ....